Thursday, November 29, 2018
Wednesday, November 21, 2018
സ്നേഹസമ്മാനം
സ്നേഹസമ്മാനം - അങ്കണവാടി
സ്നേഹസ്പർശം-വയോജന പരിപാലനം
സ്നേഹസ്പർശം
വയോജന പരിപാലനവുമായി ബന്ധപ്പെട്ടു NSS വോളന്റീർസ് സ്കൂൾ പരിസരത്തുള്ള വൃദ്ധ ജനങ്ങളെ കാണുകയും അവരോട് സംസാരിച് പ്രശ്നങ്ങൾ മനസിലാക്കി, പലരുടെയും പ്രധാന പ്രശനം സംസാരിക്കാൻ ആരും ഇല്ല എന്നായിരുന്നു.നമ്മുടെ വോളന്റീർസിന്റെ സംസാരത്തിന് ഒടുവിൽ പലരുടെയും മിഴി ഈറനണിഞ്ഞു .
സാക്ഷരത പദ്ധതി
സാക്ഷരത പദ്ധതി
വിദ്യാര്ത്ഥികള്ക്കായി POSCO ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു . ബോധവത്കരണ ക്ലാസ് വിദ്യാർത്ഥികൾക്ക് ഇതിന്നെ കുറിച്ചുള്ള അവബോധം ഉണ്ടാകാൻ സഹായിച്ചു .
ആരോഗ്യരംഗം
നേത്ര പരിശോധന ക്യാമ്പ്
അങ്കമാലി LF HOSPITAL ലെ ഡോക്ടർമാരുടെയും NSS വോളന്റീർസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി.
പാഥേയം
മായന്നൂർ സന്ദർശിച്ചു
NSSന്റെ ആഭിമുഖ്യത്തിൽ മായന്നൂർ തണൽ സന്ദർശിച്ചു.അവിടെ ഉള്ളവരുമായി ഭക്ഷണം കഴിക്കുകയും ,ഞങ്ങളുടേതായ കല പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
Tuesday, November 20, 2018
സ്‌ത്രീ സുരക്ഷ
സ്‌ത്രീ സുരക്ഷ യത്‌നം
സ്‌ത്രി സുരക്ഷയുടെ ഭാഗമായി നിയമഉപദേശം,ബോധവത്കരണ ക്ലാസ്,സ്‌ത്രി ശാക്തീകരണം എന്ന വിഷയത്തെ ആസ്പദമാക്കി NSS വോളന്റീർസിന്റെ നേതൃത്വത്തിൽ സംവാദവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു.നവംബർ 21ന് ആയിരുന്നു പരിപാടി.
ആര്യോഗ രംഗം
ആര്യോഗ രംഗം
BLOOD DONATION CAMP 2018
നാഷണൽ സർവീസ് സ്‌കീമിന്റെ ഭാഗമായി NSS വോളന്റീർസ് BLOOD DONATION ക്യാമ്പ് സങ്കടിപ്പിച്ചു. ഗവ. മെഡിക്കൽ കോളേജിൽ നിന്ന് വന്ന ലാബ് ടെക്‌നീഷ്യന്മാരും ഡോക്ടർമാരും ആണ് രക്തം എടുക്കുന്നതിന് നേതൃത്വത്തം നൽകിയത് . NSS വോളന്റീർസിന്റെ സജീവ പ്രവർത്തനത്തിന്റെ ഫലമായി നിരവധി പേർ പങ്കെടുത്തത് ശ്രേദ്ധേയമായി.നവംബർ 10 നായിരുന്നു രക്തദാന ക്യാമ്പ് സങ്കടിപ്പിച്ചത്.
ഹരിതം 2018
പ്ലാസ്റ്റിക് നിർമാർജ്ജനം
ഹരിതം പദ്ധതിയുടെ ഭാഗമായി എൻ എസ് എസ് വോളന്റീർസ് പ്ലാസ്റ്റിക് നിർമാർജന പരിപാടി സങ്കടിപ്പിച്ചു .അതിന്റെ ഭാഗമായി സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാകുകയും വിദ്യാർഥികളിൽനിന്ന് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുകയും ചെയ്തു. ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികളും മറ്റു വസ്തുക്കളും സംസ്കരണവുമായി ബന്ധപ്പെട്ടവർക്ക് കൈമാറി. ഒക്ടോബർ 12ആം തിയ്യതി ആയിരുന്നു പരിപാടി .
അക്ഷരദീപം
ഗ്രൻഥശാല നിർമാണം
അക്ഷരദീപം പദ്ധതിയോട് അനുബന്ധിച്ച് മുണ്ടത്തിക്കോട് അംഗൻവാടിയിൽ ഗ്രന്ഥശാല നിർമിക്കുകയും ആഴ്ചയിൽ 2 വോളന്റീർസിനെ വീതം ഗ്രന്ഥശാല നോക്കി നടുത്തുന്നതിനായി നിയോഗിച്ചു. വിദ്യാർഥികളിൽ നിന്ന് ശേഖരിച്ച പുസ്തകങ്ങളാണ് ഗ്രന്ഥശാല നിർമാണത്തിന് ഉപയോഗിച്ചത്. നവംബർ 2ആം തിയ്യതി ആണ് പരിപാടി സങ്കടിപ്പിച്ചത് .
NSS ഗ്രാമം
നാഷണൽ സർവീസ് സ്കീം ഗ്രാമം
നാഷണൽ സർവീസ് സ്കീം ഗ്രാമം പദ്ധതിയുടെ ഭാഗമായി, എൻ എസ് എസ് ഗ്രാമത്തിൽ സർവ്വേ സങ്കടിപ്പിച്ചു. അവിടെ ഉള്ളവരുടെ വിശദവിവരങ്ങൾ എൻ എസ് എസ് വോളന്റീർസ് ശേഖരിച്ചു. ജൂലായ് 11ന് ആയിരുന്നു സന്ദർശനം
Subscribe to:
Posts (Atom)